Thursday
18 December 2025
24.8 C
Kerala
HomeKeralaകല്ലമ്പലത്ത് കെ എസ് ആർ ടി സി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു

കല്ലമ്പലത്ത് കെ എസ് ആർ ടി സി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു

കല്ലമ്പലത്ത് കെ എസ് ആർ ടി സി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ പത്തു യാത്രക്കാരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർച്ചന (32)കൊല്ലം, വിനോദ് (39) ചവറ, ആമിന (18) പുലിയൂർക്കോണം, ബീന ബീഗം ( 47 ) പുലിയൂർക്കോണം, പ്രകാശ് (45) ആലപ്പുഴ, നിത്യാനന്ദൻ (69) കല്ലിയൂർ, ബിനു (40) മൂന്നാർ, അനിതകുമാരി (43) നൂറനാട്, അലൻ (28) പോങ്ങുംമൂട്, ഗോപിക (25) ആലപ്പുഴ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്നു രാവിലെ പത്തരയോടെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത് . ബസ് ബ്രേക്ക് ചെയ്തപ്പോൾ മുൻ മുഖം സീറ്റിലിടിച്ച് നെറ്റിയ്ക്കും മൂക്കിനും പരിക്കേറ്റവരാണ് ആശുപത്രിയിലെത്തിയവരിൽ ഭൂരിഭാഗം യാത്രക്കാരും. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments