നീലചിത്ര നിർമാണം ; കേസ് ഒതുക്കാൻ കുന്ദ്ര 25 ലക്ഷം നൽകിയെന്ന് റിപ്പോർട്ട്

0
90

നീലച്ചിത്ര നിർമാണക്കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര, നേരത്തേ കേസ് ഒതുക്കാനായി മുംബൈ ക്രൈംബ്രാഞ്ച് സംഘത്തിന് 25 ലക്ഷം രൂപ നൽകിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് പുറത്തുവന്നു. ഒളിവിലുള്ള പ്രതികളിൽ ഒരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണു വിവരം.

കുന്ദ്രയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്ത കംപ്യൂട്ടറിൽ 70 നീലച്ചിത്രങ്ങൾ കണ്ടെത്തിയെന്നും വിഡിയോ അപ്‌ലോഡ് ചെയ്തിരുന്ന മൊബൈൽ ആപ് ഗൂഗിൾ ഉൾപ്പെടെ ബ്ലോക്ക് ചെയ്തതോടെ, പുതിയ ആപ് തയാറാക്കാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് അറിയിച്ചു. ഇന്നു കസ്റ്റഡി അവസാനിക്കുന്നതിനാൽ കുന്ദ്രയെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡി നീട്ടണമെന്നു കോടതിയോട് അഭ്യർഥിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.