അനന്യയുടെ പങ്കാളിയെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

0
110

ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അനന്യയുടെ പങ്കാളി ജിജുവിനെയാണ് വെള്ളിയാഴ്ച പകൽ മൂന്നരയോടെ കൊച്ചി പാലാരിവട്ടത്തെ സുഹൃത്തിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ വിയോഗത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം. അനന്യയുടെ മരണത്തോടെ ജിജു വലിയ മാനസിക വിഷമം നേരിട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

അനന്യയുടെ മരണത്തെത്തുടർന്നുള്ള മനോവിഷമമാണ് ജിജുവിന്റെ ആത്മഹത്യക്കും കാരണമെന്നാണ് പൊലീസും സംശയിക്കുന്നത്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത അനന്യയുടെ സംസ്കാരം വ്യാഴാഴ്‌ചയാണ്‌ കഴിഞ്ഞത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.