രണ്ടാം തരംഗത്തിലും ശ്വാസംമുട്ടിച്ച് മോദി ; കണക്കുക്കൾ പൂഴ്ത്തി കേന്ദ്രം

0
92

രാജ്യത്തെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊള്ളുകയാണ് മോദിയും കൂട്ടരും. കോവിഡ് ഒന്നാം തരംഗത്തിൽ പ്രാണവായു ലഭിക്കാതെ മരിച്ച പൗരന്മാരുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും വാർത്തയും നമ്മൾ കണ്ടതാണ്. രണ്ടാം തരംഗത്തിൽ അത്തരം കേസുകളൊന്നും ഉണ്ടായില്ലെന്നാണ് നരേന്ദ്ര മോദിയുടെയും സർക്കാരിന്റെയും അവകാശ വാദം. ഇന്ത്യയിൽ കോവിടിന്റെ രണ്ടാംഘട്ടത്തിലും ഓക്സിജൻ ലഭിക്കാതെ മരിച്ച നൂറുകണക്കിലാണ് ജനങ്ങളുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട് പുറത്ത് വന്നു. ഓക്സിജൻ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയവരുടെ വിശദാംശങ്ങളാണ് ദേശിയ മാധ്യമങ്ങൾ പുറത്ത് വിട്ടത്.