സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ; കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതുഗണത്തിൽ പെടും ; ഷമ്മി തിലകൻ

0
106

ഇന്ത്യൻ പ്രധാനമന്ത്രി സ്വയം കുടചൂടിയ എന്തോ വലിയ കാര്യമാണ് എന്നാണ് വി മുരളീധരൻ അടക്കമുള്ള കേന്ദ്രമന്ത്രിമാർ അവകാശപ്പെടുന്നത്. ഇതിനെ പിന്തുണച്ചു കൊണ്ട് പ്രിയദർശൻ അടക്കമുള്ള ആളുകളും രംഗത്ത് വരികയുണ്ടായി. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷമ്മിതിലകൻ. മലയാളത്തിലെ സൂപ്പർതാരങ്ങളെ കൂടി ഈ വിഷയത്തിൽ ഉൾപ്പെടുത്തി കൊണ്ടാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്വയം കുട പിടിക്കുന്നതിനെ ലാളിത്യമെന്ന് പറയുകയാണെങ്കിൽ പകലും രാത്രിയും സഹായികളെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളെ എന്താണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.തന്റെ ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ വിമർശം.