കേരളത്തിൽ സ്വർണ വില കുറഞ്ഞു ; പവന് 35,640 രൂപ

0
86

സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ ഇടിവ്. വ്യാഴാഴ്ചയും പവന്റെ വില 280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 35,640 രൂപയായി. ഗ്രാമിന്റെ വില 4490 രൂപയിൽ നിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ട് ദിവസത്തിനുള്ളിൽ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണുണ്ടായത്.

ആഗോള തലത്തിൽ ഓഹരി സൂചികകൾ കുതിച്ചതോടെ സ്‌പോട് ഗോൾഡ് വിലയിൽ കുറവുണ്ടായി. ട്രോയ് ഔൺസിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞദിവസം ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,793.59ലേയ്ക്ക് വിലയിടിയുകയുംചെയ്തിരുന്നു.

തുടർച്ചയായി അഞ്ചാമത്തെ ദിവസവും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ വിലകുറഞ്ഞു. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഫ്യൂച്ചേഴ്‌സ് വില 47,478 രൂപയിലേക്കാണ് താഴ്ന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.