കർഷകരുടെ പാർലമെൻറ് മാർച്ചിന് നാളെ തുടക്കം

0
76

കർഷകരുടെ പാർലമെൻറ് മാർച്ചിന് നാളെ തുടക്കം. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്.‌ഓ​ഗസ്റ്റ് 19 വരെയാണ് പാർലമെൻറ് മാർച്ച് നടത്തുക.

അതീവ ജാ​ഗ്രതയിൽ പാർലമെൻറ് മാർച്ച് നടത്താനാണ് കർഷകർ ശ്രമിക്കുന്നത്.ഇരുന്നൂറ് കർഷകർ, അഞ്ച് കർഷക സംഘടനാ നേതാക്കൾ എന്നിവരാകും പ്രതിദിനം സമരത്തിൽ പങ്കെടുക്കുക.ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പൊലീസിന് കൈമാറും.

മൂൻകൂട്ടി നിശ്ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. മാർച്ചിൽ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

പതിനൊന്ന് തവണയാണ് കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച നടത്തിയത്. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷം കണക്കിലെടുത്താണ് കർഷകരുടെ മുൻകരുതൽ നടപടി. കഴിഞ്ഞ വർഷം നവംബറിലാണ് കർഷകർ സമരം തുടങ്ങിയത്.

കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും ബഹിഷ്കരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാ‌‌ൽ നിയമങ്ങളിലെ ഭേ​ദ​ഗതിയിൽ മാത്രം ചർച്ച എന്ന നിലപാടാണ് കേന്ദ്ര സർക്കാരിൻറേത്.