1000 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രളയം ; ഞെട്ടിത്തരിച്ച് ചൈന

0
88

പേമാരിയിലും പ്രളയത്തിലും പകച്ച് ചൈന. രാജ്യത്തെ ഹെനാന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തലസ്ഥാന നഗരമായ സെങ്‌ഴുവും പരിസര പ്രദേശങ്ങളും ഏകദേശം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.

ആയിരം വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കൂടിയ തോതിലുള്ള മഴയാണ് ചൈനയിലിപ്പോള്‍ പെയ്തുക്കൊണ്ടിരിക്കുന്നത്. ഇതോടുകൂടി മണ്ണിടിച്ചിലും പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം വിവിധ പ്രദേശങ്ങളില്‍ സംഭവിക്കുന്നുണ്ട്.

16 മരണങ്ങളാണ് ഇതുവരെ സെങ്‌ഴുവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ലക്ഷം പേരെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിപ്പിച്ചു കഴിഞ്ഞു.ഒരു കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന മേഖലയാണ് സെങ്‌ഴു. മഞ്ഞനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നഗരങ്ങളിലെല്ലാം വെള്ളം കുതിച്ചൊഴുകുകയാണ്.