ലോയേഴ്സ് കോണ്‍ഗ്രസിന്റെ വനിതാ നേതാവ് വ്യാജ വക്കീൽ ചമഞ്ഞത് രണ്ടര വര്ഷം ; ഒടുവിൽ മുങ്ങി

0
84

കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തക ഒളിവിൽ . ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് പിടിയിലാകു മെന്നായപ്പോള്‍ ഒളിവില്‍ പോയത്. ഇവര്‍ക്കെതിരെ ആള്‍മാറാട്ടം വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

സെസി സേവ്യര്‍ തട്ടിപ്പ് നടത്തിയത് മറ്റൊരു അഭിഭാഷകയുടെ എന്‍റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആദ്യം ആലപ്പുഴയില്‍ ട്രെയിനിയായി എത്തുകയും ഒരുമാസത്തിന് ശേഷം സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. നിയമപഠനം നടത്തിയ ഇവര്‍ പരീക്ഷ പോലും ജയിക്കാതെ അഭിഭാഷകയായി ആലപ്പുഴജില്ലയിലെ മിക്കകോടതികളിലും പ്രാക്ടീസ് ചെയ്യുകയായിരുന്നു.