Wednesday
17 December 2025
25.8 C
Kerala
HomeKeralaമുഖ്യമന്ത്രി കുട പിടിച്ചു കൊടുത്തത് ഗവർണർക്കും, മിത്രങ്ങളുടെ എളിമ ചിത്രത്തിന്, ചെക്ക് വെച്ച് സോഷ്യൽ മീഡിയ

മുഖ്യമന്ത്രി കുട പിടിച്ചു കൊടുത്തത് ഗവർണർക്കും, മിത്രങ്ങളുടെ എളിമ ചിത്രത്തിന്, ചെക്ക് വെച്ച് സോഷ്യൽ മീഡിയ

മഴയത്ത് വാർത്ത സമ്മേളനം നടത്തുന്ന വേളയിൽ സ്വയം കുടപിടിച്ച മോദിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ എളിമ പോസ്റ്റുകൾ വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം കുടപിടിച്ചു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയ പങ്കു വെച്ചത്. നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഗവർണറും ചീഫ് സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും ഒപ്പമുള്ളപ്പോഴാണ് മുഖ്യമന്ത്രി സ്വയം കുടപിടിച്ച് നിൽക്കുന്നത്. കുടക്കീഴിൽ ഗവര്ണറെയും ചീഫ് സെക്രട്ടറിയും ഒപ്പം നിർത്തുന്നുമുണ്ട്.

അതേസമയം സന്ദര്ശനത്തിനെത്തുന്ന മോദിയുടെ ഉദ്യോഗസ്ഥാനാണ് കുട പിടിച്ചു കൊടുക്കുന്നത്. സി പി ഐ എം സൈബർ ഇടങ്ങളിൽ ഫോട്ടോ പോസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു.

അതേസമയം മഴയില്ലാത്ത സ്ഥലത്ത് വാർത്താസമ്മേളനം നടത്താൻ കഴിയുമായിരുന്നിട്ടും ചെയ്യാതെ കാൽ നനയാതിരിക്കാൻ കർപ്പറ്റ് ഇട്ടു അതിൽ നിന്ന് വാർത്ത സമ്മേളനം നടത്തുന്ന മോഡി കേവലം പബ്ലിസിറ്റി സ്റ്റണ്ട് ആണ് നടത്തുന്നതെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി. ഒപ്പം നിൽക്കുന്ന ഉദ്യോഗസ്ഥർക്കും, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും മഴയത്ത് നിൽക്കുന്നുണ്ടെങ്കിലും കാർപെറ്റ് മോദിക്ക് മാത്രമാണ് ഉണ്ടായത്. ഇത് ഒരു പ്രത്യേക തരം എളിമയാണെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

RELATED ARTICLES

Most Popular

Recent Comments