Saturday
10 January 2026
20.8 C
Kerala
HomeIndiaല​ക്ഷ​ദ്വീപിൽ മദ്ര​സ പൊളിക്കാൻ അഡ്‌മിനിസ്ട്രേഷന്റെ നോ​ട്ടീ​സ്

ല​ക്ഷ​ദ്വീപിൽ മദ്ര​സ പൊളിക്കാൻ അഡ്‌മിനിസ്ട്രേഷന്റെ നോ​ട്ടീ​സ്

 

ല​ക്ഷ​ദ്വീപിൽ മദ്ര​സ പൊളിക്കാൻ അഡ്‌മിനിസ്ട്രേഷന്റെ നോ​ട്ടീ​സ്. സ​ർ​ക്കാ​ർഭൂ​മി​യി​ലെ അന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന് ആരോപിച്ചാണ് ​ലക്ഷദ്വീപ്‌ ഡെ​പ്യൂ​ട്ടി ക​ലക്‌ടർ നോ​ട്ടീ​സ് ന​ൽ​കിയത്.

മി​നി​ക്കോ​യ് ദ്വീ​പി​ലെ അ​ൽ മദ്രസ​ത്തു​ൽ ഉ​ലൂ​മി​യ പൊളിക്കാനാണ്‌ നോ​ട്ടീ​സ്. 1965ലെ ​ല​ക്ഷ​ദ്വീ​പ് ലാ​ൻ​ഡ് റ​വ​ന്യൂ ആ​ൻ​ഡ് ടെ​ന​ൻസി റ​ഗു​ലേ​ഷ​ൻ മ​റി​ക​ട​ന്നാ​ണ് നി​ർ​മാ​ണമെന്ന്‌ ആരോപിച്ചാണ്‌ നോ​ട്ടീ​സ്‌.

അ​ന​ധി​കൃ​ത​മ​ല്ലെ​ങ്കി​ൽ 26നു​മു​മ്പ് മ​റു​പ​ടി ന​ൽ​ക​ണം. അല്ലാത്തപക്ഷം മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ പൊളി​ക്കു​മെ​ന്നുംനോട്ടീസിൽ പറയുന്നു. മദ്രസ പ്രസിഡന്റിനാണ്‌ നോ​ട്ടീ​സ് നൽകിയ​ത്. വ​ർ​ഷ​ങ്ങ​ളായി ഇവിടെയുള്ളതാണ്‌ മദ്രസയെന്നും നി​യ​മ​ ന​ട​പ​ടി​ക​ളെക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റം കോ–-​ഓർ​ഡി​നേ​റ്റ​ർ ഡോ. ​മു​ഹ​മ്മ​ദ് സാ​ദി​ഖ് പ​റ​ഞ്ഞു.

ക​ൽപ്പേ​നി ദ്വീ​പിൽ ഏ​താ​നും ഭൂഉ​ട​മ​ക​ൾ​ക്ക് കഴിഞ്ഞദിവസം നോട്ടീസ്‌ നൽകിയിരുന്നു. ഏഴുദിവസത്തിനുള്ളിൽ രേഖ ഹാജരാക്കണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ കെട്ടിടം പൊളിക്കുമെന്നുമാണ്‌ നോട്ടീസ്‌. കടൽത്തീരത്തുനിന്ന് 20 മീറ്റർ പരിധിയിലുള്ള വീട്‌ പൊളിക്കണമെന്നാവശ്യപ്പെട്ട്‌ നേരത്തേ കവരത്തി, ബംഗാരം, ചെറിയം, സുഹൈലി ദ്വീപുകളിലും നോട്ടീസ് നൽകിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments