കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ച് പുതിയ ചിത്രം വരുന്നു

0
91

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ച് പുതിയ ചിത്രം വരുന്നു. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ഇക്കാര്യം അറിയിച്ചത്. ജയസൂര്യയ്ക്കും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. അണിയറയില്‍ മാജിക്കും തമാശയും ഒരുങ്ങുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുന്നതായിരിക്കുമെന്നാണ് ചാക്കോച്ചന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.