ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി കാ​ന​ഡ

0
106

 

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി കാ​ന​ഡ. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. വി​ല​ക്ക് ഓ​ഗ​സ്റ്റ് 21 വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ കോ​വി​ഡി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​എ​ഇ​യും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്രി​ക​രു​ടെ വി​ല​ക്ക് നീ​ട്ടി​യി​രു​ന്നു. നി​ല​വി​ലെ സ്ഥി​തി തു​ട​രു​മെ​ന്നും മ​റ്റൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ സ​ർ​വീ​സ് ഉ​ണ്ടാ​വി​ല്ലെ​ന്നു​മാ​ണ് യു​എ​ഇ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 16 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ യു​എ​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര വി​ല​ക്കാ​ണ് യു​എ​ഇ നീ​ട്ടി​യ​ത്.