പെഗാസസ്‌ ഫോൺ ചോർത്തൽ: ലോ​ക്സ​ഭ ഉ​ച്ചവ​രെ നി​ർ​ത്തി​വ​ച്ചു

0
63

 

പെഗാസസ്‌ ഫോൺ ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​ൽ ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ നി​ർ​ത്തി​വ​ച്ചു. വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൻറെ ആ​ദ്യ​ദി​നം പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ൾ​ക്ക് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ബ​ഹ​ളം തു​ട​ങ്ങി​യ​ത്.

ഫോ​ൺ ചോ​ർ​ത്ത​ൽ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം. പ്ര​തി​പ​ക്ഷം ജ​നാ​ധി​പ​ത്യ​പ​ര​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് സ്പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ഷേ​ധം അ​ട​ങ്ങി​യി​ല്ല.

ച​ർ​ച്ച​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​വും പ്ര​തി​പ​ക്ഷം ചെ​വി​ക്കൊ​ണ്ടി​ല്ല. ബ​ഹ​ളം രൂ​ക്ഷ​മാ​യ​തോ​ടെ സ​ഭ നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.