ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോർനോയ്ക്ക് പാം ഡി ഓർ പുരസ്‌കാരം

0
83

 

ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോർനോയ്ക്ക് പാം ഡി ഓർ പുരസ്‌കാരം. ജൂലിയ ഡ്യുകോർണോയുടെ ‘റ്റിറ്റാൻ’ എന്ന സിനിമയ്ക്കാൻ എഴുപത്തി നാലാമത് കാൻ ഫിലിം ഫെസ്റ്റിവെലിൽ പാം ഡി ഓർ പുരസ്‌കാരം ലഭിച്ചത്.

കാൻ ഫിലിം ഫെസ്റ്റിവെലിന്റെ ചരിത്രത്തിൽ പാം ഡി ഓർ നേടുന്ന രണ്ടാമത്തെ വനിതയാണ് ഡ്യുകോർണോ. 1993 ൽ, ദി പിയാനോ എന്ന ചിത്രത്തിലൂടെ ജെയ്ൻ ക്യാംപെയ്‌നാണ് ഈ പുരസ്‌കാരം കൈവരിച്ച ആദ്യ വനിത.

ഹൊറർത്രില്ലർ ജോണറിലുള്ളതാണ് ഡ്യുകോർണോ സംവിധാനം ചെയ്ത റ്റിറ്റാൻ. സെക്‌സും, വയലൻസും, സംഗീതവും ഇഴചേർന്ന റ്റിറ്റാൻ 2021ലെ ഏറ്റവും ഷോക്കിങായ സിനിമയെന്നാണ് ബിബിസി വിശേഷിപ്പിച്ചത്.

2021 കാനിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം ഇറാനിൽ നിന്നും ഫിൻലന്റിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ചു. അഷ്ഗർ ഫർഹാദിയുടെ എ ഹീറോ ജൂഹോ കുവോസ്മാനേന്റെ കംപാർട്ട്‌മെന്റ് 6 എന്നീ ചിത്രങ്ങളാണ് ഗ്രാൻഡ് പ്രിക്‌സ് നേടിയത്.

ഫ്രഞ്ച് ചിത്രമായ അനറ്റേയിലൂടെ ലിയോ കാരക്‌സ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. വേഴ്സ്റ്റ് പേഴ്‌സൺ ഇൻ ദ വേൾഡ് എന്ന നോർവീജിയൻ ചിത്രത്തിലൂടെ റെനറ്റ് റീൻസ്വ് മികച്ച നടിയും ആസ്‌ട്രേലിയൻ ചിത്രമായ നിട്രാമിലൂടെ കലേബ് ലാൻഡ്രി ജോൺസ് മികച്ച നടനായി.