ബേപ്പൂർ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ മണ്ഡലം ; മുഹമ്മദ് റിയാസ്

0
125

ബേപ്പൂരിനെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു എന്ന് മുഹമ്മദ് റിയാസ് . മണ്ഡലത്തിന്‍റെ സാമൂഹികാന്തരീക്ഷം ഭിന്നതകളുള്ളവരെ കൂടി ഉള്‍കൊള്ളുന്ന രീതിയിലേക്കാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.

2016 ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ പ്രതിപാദിച്ചിട്ടുള്ള 21 ഭിന്നശേഷികളുടെയും സര്‍വ്വെയും വിവരശേഖരണവുമാണ് ആദ്യഘട്ടത്തില്‍ മണ്ഡലത്തില്‍ നടത്തുന്നത്. മണ്ഡലത്തിലെ അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്കെല്ലാം മെഡിക്കല്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഉറപ്പുവരുത്തും എന്നും മന്ത്രി വ്യക്തമാക്കി .