Thursday
18 December 2025
24.8 C
Kerala
HomeKeralaബാർബർ ഷോപ്പുകൾക്കും ബ്യൂട്ടിപാർലറുകൾക്കും പ്രവർത്തിക്കാം,കൂടുതല്‍ ഇളവുകൾ ഇന്ന് മുതൽ

ബാർബർ ഷോപ്പുകൾക്കും ബ്യൂട്ടിപാർലറുകൾക്കും പ്രവർത്തിക്കാം,കൂടുതല്‍ ഇളവുകൾ ഇന്ന് മുതൽ

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നതോടെ തിങ്കളാഴ്ച മുതൽ കൂടുതൽ കടകൾ തുറക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ, ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും തുടങ്ങിയവയ്ക്കാണ് തിങ്കളാഴ്ചമുതൽ തുറക്കാൻ അനുമതിയുള്ളത്.

തുണിക്കട, ചെരിപ്പുകട, ഫാൻസിക്കട, സ്വർണക്കട തുടങ്ങിയവയ്ക്ക് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തുറക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. രോഗസ്ഥിരീകരണനിരക്ക് 10 ശതമാനം വരെയുള്ള എ, ബി. കാറ്റഗറി മേഖലകളിലാണ് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ കടകൾ തുറക്കാൻ അനുവദിക്കുക.

RELATED ARTICLES

Most Popular

Recent Comments