ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ കഞ്ചാവ് ശേഖരം പിടികൂടി

0
90

ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ കഞ്ചാവ് ശേഖരം പിടികൂടി. മലയാളി അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ അണ്ണാവരത്ത് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഏകദേശം 327.86 കിലോ വരും ഇത്. ലോറിയില്‍ കയറ്റിയാണ് കടത്താന്‍ ശ്രമിച്ചത്.

തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ വച്ചാണ് പിടികൂടിയത്. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി എം.ശ്രീനാഥാണ് പിടിയിലായ മലയാളി. ലോറിയുടെ ഡ്രൈവര്‍ ചെന്നൈ സ്വദേശി ദുബാഷ് ശങ്കറാണ് ‌പിടിയിലായ മറ്റൊരാള്‍. ലോറിയില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

പിടിയിലായ ശ്രീനാഥ് കഴിഞ്ഞ നാല് വര്‍ഷമായി വിഴിഞ്ഞം കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന നടത്തുന്ന ആളാണെന്നാണ് വിവരം. ചെന്നൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇവരെ പിടികൂടിയത്.