“വിസ്മയം പോലെ താലിബാൻ” അന്ന് ആഹാ ഇന്ന് ഓഹോ മാധ്യമത്തിന്റെ താലിബാൻ സ്നേഹം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

0
195

അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ ആക്രമണത്തിനിടെ കൊല്ലപ്പെട്ട വിഖ്യാത ഫോട്ടോഗ്രാഫർ ഡാനിഷ് സിദിഖിയുടെ വാർത്ത നല്കാൻ മാധ്യമം മടിച്ചതോടെയാണ് പത്രത്തിന്റെ പഴയ തീവ്രവാദ സ്നേഹം സോഷ്യൽ മീഡിയ കുത്തിപ്പൊക്കൊതിയത്. തുടർന്ന് അപലപിച്ച് മാധ്യമം വാർത്ത നൽകിയെങ്കിലും താലിബാനോടുള്ള പത്രത്തിന്റെ നിലപട് ഇരട്ടത്താപ്പാണ് എന്ന് വ്യക്തമാക്കിയാണ് പഴയ വാർത്ത ഇപ്പോൾ പുറത്ത് വരുന്നത്.

അഫ്‌ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന നജീബുള്ളയുടെ കമ്യൂണിസ്റ്റ് ഭരണത്തെ താഴെ ഇറക്കാൻ അമേരിക്കയുടെ ആയുധ സഹായത്തോടെ അമേരിക്ക വളർത്തി കൊണ്ട് വന്ന താലിബാൻ (ഇത് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ട്രമ്പിന് എതിരെ മത്സരിച്ച ഹിലാരി ക്ലിന്റൻ സമ്മതിക്കുന്നുണ്ട് ) കാബൂൾ കീഴടക്കിയപ്പോൾ അന്ന് ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമം പത്രം മുൻപേജിൽ കൊടുത്ത വാർത്ത ആണ് ഇപ്പോൾ ചർച്ചയാകുന്നത്. വിസ്മയം പോലെ താലിബാൻ പട എന്നാണ് തലക്കെട്ട് അൽകിയിരിക്കുന്നത്.

കമ്യുണിസ്റ്റ് ഭരണകൂടം മുസ്ലിം വേട്ട നടത്തുന്നു എന്നൊക്കെയായിരുന്നു അന്നുള്ള കരച്ചിൽ എന്നാൽ അമേരിക്കൻ സഹായത്തോടെ ആ ഭരണകൂടമാ അട്ടിമറിക്കപ്പെട്ടതിന് ശേഷം താലിബാന് അധികാരം കിട്ടിയപ്പോൾ, പാട്ട് കേട്ടാലോ, പർദ ഇട്ടില്ലെങ്കിലോ, സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുന്നതുൾപ്പടെയുള്ള തീവ്രവാദ നടപടികളിലേക്ക് കടന്നു.

അന്നൊക്കെ താലിബാനെ തലോടി വാർത്ത നൽകിയിരുന്ന മാധ്യമം ഇന്നലെ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി താലിബാൻ തീവ്രവാദികളുടെ വെടിയേട്ടു മരിച്ച സംഭവത്തിൽ മുതലക്കണ്ണീർ ഒഴുക്കി വാർത്ത നല്കിയതിനെയാണ് ഇപ്പോൾ പൊതുജനം വിചാരണ ചെയ്യുന്നത്.

ഇരട്ടത്താപ്പ് നയം വെളിച്ചത്തു വന്നെന്നും അന്ന് മനുഷ്യരെ കുരുതി കൊടുത്തപ്പോൾ പോലും താലിബാനെ പിന്തുണച്ച പത്രം വർഗീയതയ്ക്കും മനുഷ്യത്വമില്ലായ്മയ്ക്കുമെതിരെ ചിത്രങ്ങളിലൂടെ പോരാടുന്ന ഡാനിഷിന്റെ മരണത്തിൽ താലിബാനെ തള്ളിപ്പറയുന്നത് മനസിലാക്കാനുള്ള രാഷ്ട്രീയ ബോധം ഉണ്ടെന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.