Wednesday
17 December 2025
30.8 C
Kerala
HomeKeralaറാഗിങ് ; മംഗളൂരുവിൽ ആറ് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

റാഗിങ് ; മംഗളൂരുവിൽ ആറ് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

മലയാളികളായ ജൂനിയർ വിദ്യാർഥികളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് റാഗ് ചെയ്യുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ മലയാളികളായ ആറ്‌ സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ. മംഗളൂരു ഫൾനീർ ഇന്ദിര കോളജിലെ മൂന്നാം വർഷ നഴ്സിങ് വിദ്യാർഥികളായ ആറുപേരെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.

ഇതേ കോ​േളജിലെ എം.ഐ.ടി. വിദ്യാർഥി മാനന്തവാടി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.ഇവരുടെ സുഹൃത്തായ രണ്ടാം വർഷ എം.എൽ.ടി. വിദ്യാർഥി തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശിയായ വിദ്യാർത്ഥിക്കും ബുധനാഴ്ച രാത്രി മർദമേറ്റിരുന്നു.ഇവരുടെ താമസസ്ഥലത്തെത്തി ഇരുവരെയും മർദിച്ചുവെന്നാണ് പരാതി. വെള്ളിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ചയാണ് ആറുപേരെയും അറസ്റ്റ് ചെയ്തത്.

പ്രതികളിൽ ചിലർ കഴിഞ്ഞ വർഷവും വിദ്യാർഥികളെ മർദിച്ചതായി പരാതിയുണ്ടായിരുന്നു. മർദനമേറ്റവർ കദ്രി പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് കേസ് ഒത്തുതീർപ്പാക്കി. ഇത്തവണയും പ്രതികൾ പോലീസിനെ സ്വാധീനിച്ച് കേസ് രജിസ്റ്റർ ചെയ്യാതെ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടത്തോടെ റാഗിങ്ങിന് കേസെടുക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments