ഒളിമ്പിക്‌സ്; മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
89

 

 

ഒളിമ്പിക്സില്‍ മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ വിദേശത്ത് നിന്ന് ഒളിമ്പിക് വില്ലേജിലെത്തിയ ഒരു ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിന് പിന്നാലെ മൂന്ന് കായിക താരങ്ങള്‍ കൂടി കോവിഡ് പോസിറ്റീവ് ആയി. ഇതില്‍ രണ്ടു പേര്‍ ഒളിമ്പിക് വില്ലേജിലും ഒരാള്‍ ഹോട്ടലിലുമാണ് താമസിക്കുന്നത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഒളിമ്പിക്സുമായി ബന്ധപ്പെട്ട 10 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകള്‍ 55 ആയി ഉയര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സംഘാടകരും ഇവരില്‍ ഉള്‍പ്പെടുന്നു.

കോവിഡ് പ്രതിരോധനത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു. ഒളിമ്പിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ടോക്യോയില്‍ ഈ മാസം 23-നാണ് ഒളിമ്പിക്സ് തുടങ്ങുന്നത്. കാണികള്‍ക്ക് പ്രവേശനമില്ല.