ജാഗ്രത വേണം, സംസ്ഥാനത്ത് പെരുന്നാൾ ഇളവുകൾ ഇന്ന് മുതൽ

0
63

 

പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ്. ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ചയിൽ ഇളവ് വരുന്നത്. പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന പ​ര​മാ​വ​ധി ആ​ൾ​ക്കാ​രു​ടെ എ​ണ്ണം നാ​ൽ​പ​താ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രും സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രും മ​ത​നേ​താ​ക്ക​ളു​മാ​യും സാ​മു​ദാ​യ പ്ര​തി​നി​ധി​ക​ളു​മാ​യും നി​ര​ന്ത​രം സ​മ്പ​ർ​ക്കം പു​ല​ർ​ത്തും. ഭ​ക്ത​ർ സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഇ​ത് ഉ​പ​ക​രി​ക്കും.

ക​ട​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക​ശ്ര​ദ്ധ ന​ൽ​കാ​നും നി​ർ​ദ്ദേ​ശ​മു​ണ്ട്. ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് രോ​ഗ​വ്യാ​പ​ന​ത്തി​ൻറെ സാ​ധ്യ​ത പൂ​ർ​ണ്ണ​മാ​യും ഇ​ല്ലാ​താ​ക്ക​ണം. സി, ​ഡി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​ന​ൽ​കും.

ജ​ന​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സ് അ​നൗ​ൺ​സ്‌​മെ​ൻറ് ന​ട​ത്തും. ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തി​ക്കാ​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ പ​ര​മാ​വ​ധി വി​നി​യോ​ഗി​ക്കും. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​വും ഇ​തി​നാ​യി വി​നി​യോ​ഗി​ക്കും.

പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് വാരാന്ത്യ ലോക്ഡൗണിൽ ഇന്ന് ഇളവ് അനുവദിച്ചത്. ഇന്നും നാളെയും മറ്റന്നാളും കൂടുതൽ വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയ്ക്കും പ്രവർത്തനാനുമതി ഉണ്ടാകും.

രാത്രി എട്ടുവരെയാണ് അനുമതി. എ,ബി,സി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഇളവുകൾ ബാധകമാവുക. ഡി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളിൽ നാളെ ഒരു ദിവസത്തേക്ക് പെരുന്നാൾ പ്രമാണിച്ച് ഇളവ് അനുവദിച്ചിട്ടുണ്ട്.

എ, ബി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. തിങ്കൾ മുതൽ വെള്ളി വരെ ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനാനുമതി.