സുപ്രീംകോടതി വിമർശനം: കാൻവാർ യാത്ര റദ്ദാക്കി യുപി സർക്കാർ

0
190

സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കാൻവാർ യാത്ര റദ്ദാക്കി യുപി സർക്കാർ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൻവാർ യാത്രയെക്കുറിച്ച് അവസാന തീരുമാനമെടുക്കാൻ സുപ്രിംകോടതി യുപി സർക്കാരിന് തിങ്കളാഴ്ച വരെ സമയം നൽകിയിരുന്നു.

കാൻവാർ യാത്ര റദ്ദാക്കിയില്ലെങ്കിൽ അതിനായി ഉത്തരവിറക്കും എന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യുപി സർക്കാർ തീരുമാനം.നേരത്തെ യുപി ഒഴിച്ചുള്ള കൻവർ യാത്രയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾ യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശിവ ഭക്തർ നടന്നും മറ്റ് വഴിയിലൂടെയും ഹരിദ്വാറിലെത്തി തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലേക്ക് ഗംഗയിൽ നിന്ന് ജലം ശേഖരിച്ചുപോകുന്ന ചടങ്ങാണ് കൻവാർ യാത്ര.ജൂലൈ 25നാണ് യാത്ര നടക്കുന്നത്.