ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും

0
68

 

 

മ​​റ​​ക്കാ​​നാ​​വാ​​ത്ത ചി​​ത്ര​​ങ്ങ​​ൾ ലോ​​ക​​ത്തി​​ന്​ സ​​മ്മാ​​നി​​ച്ച പു​​ലി​​റ്റ്​​​സ​​ർ പു​​ര​​സ്​​​കാ​​ര ജേ​​താ​​വാ​​യ റോ​​യി​​​ട്ടേ​​ഴ്​​​സ്​ ഫോ​​​ട്ടോ ജേ​​ണ​​ലി​​സ്​​​റ്റ്​ ദാ​​നി​​ഷ്​ സിദ്ധിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും.

യു.​​എ​​സ്​ സൈ​​ന്യ​​ത്തി​െ​ൻ​റ പി​​ന്മാ​​റ്റ​​ത്തെ​​ത്തു​​ട​​ർ​​ന്ന്​ അ​​ഫ്​​​ഗാ​​നി​​ൽ സു​​ര​​ക്ഷ സേ​​ന​​യും താ​​ലി​​ബാ​​നും തമ്മിലുള്ള ഏ​​റ്റു​​മു​​ട്ട​​ൽ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്യു​​ന്ന​​തി​​നി​​ടെ വ്യാ​​ഴാ​​ഴ്​​​ച രാ​​ത്രി താ​​ലി​​ബാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണ്​ ദാ​​നി​​ഷ്​ കൊ​​ല്ല​​പ്പെ​​ട്ട​​ത്. അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്.

രാത്രിയോടെ എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം താലിബാൻ റെഡ്ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചിരുന്നു.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ഡാനിഷ് പകർത്തിയ രണ്ടാം കൊവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ൽ റോഹിഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്കാണ് ഡാനിഷിനെ പുലിറ്റ്സർ തേടിയെത്തിയത്.

ഡൽഹി ജാമിഅ മിലിയ്യ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഡാനിഷ് ജാമിയ മിലിയയിൽ നിന്ന് തന്നെയാണ് മാധ്യമപ്രവർത്തനവും പഠിച്ചത്. 2010 ലാണ് റോയിട്ടേഴ്സിൽ ഇന്റേൺ ആയി പ്രവേശിക്കുന്നത്. പിന്നീട് റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയായി.

നാഷണൽ ജിയോഗ്രഫിക് മാഗസിൻ, ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേണൽ, ടൈം മാഗസിൻ, ന്യൂസ്‌വീക്ക്, ബിബിസി, സൗത്ത് ചൈന മോണിങ് പോസ്റ്റ്, ദ് ഇൻഡിപെൻഡെന്റ്, ദ് ടെലഗ്രാഫ്, ഗൾഫ് ന്യൂസ്, ദ ഓസ്‌ട്രേലിയൻ തുടങ്ങി നിരവധി മാധ്യമങ്ങളിൽ ഡാനിഷിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.