ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള സർക്കാർ തീരുമാനത്തെ പൂർണമായി സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാടിൽ മലക്കംമറിഞ്ഞു.ന്യൂനപക്ഷ സ്‌കോളർഷിപ്പ് പുന:ക്രമീകരിച്ചതിലൂടെ ഒരു സമുദായത്തിനും നഷ്ടമില്ലെന്നും പുതിയ ഉത്തരവിൽ പരാതിയില്ലെന്നുമാണ് സതീശൻ ആദ്യം പ്രതികരിച്ചത്.നിലവിലുള്ള സ്‌കോളർഷിപ്പ് കുറയ്ക്കാത്തതിനെ സ്വാഗതം ചെയ്യുന്നു. ഹൈക്കോടതി വിധിപ്രകാരം മറ്റു സമുദായങ്ങളെക്കുടി ആനുപാതികമായി സ്‌കോളർഷിപ്പ് കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെയും അംഗീകരിക്കുന്നവെന്നും വി ഡി സതീശൻ പറഞ്ഞു.