കെ എം ഷാജിയും വിജിലൻസും കൂടി കർണാടകയിലേക്ക് ടൂർ അല്ല ഇഞ്ചി കൃഷി കാണാൻ

0
94

മുസ്‌ലീം ലീഗ് നേതാവ് കെ.എം. ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കാന്‍ വിജിലന്‍സ്. ഇഞ്ചികൃഷിയുണ്ടെന്നും കൃഷിയിലൂടെയാണ് തന്റെ വരുമാനമെന്നും ഷാജി മാധ്യമങ്ങളിലൂടെയടക്കം പ്രതികരിച്ചിരുന്നു. ഇതോടെയാണ് ഷാജിയുടെ കൃഷി സംബന്ധിച്ച് വിവരം തേടി സംഘം കര്‍ണാടകയിലേക്ക് പോകാനൊരുങ്ങുന്നത്. ഇതിനോടകം പലതവണ വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു.

എന്നാല്‍ ഷാജി സമര്‍പ്പിച്ച ചില തെളിവുകളിലും പല മൊഴികളിലും പൊരുത്തക്കേടുണ്ടെന്നാണ് വിജിലന്‍സ് സംഘം കരുതുന്നത്. കൃഷിയില്‍ നിന്ന് സ്ഥിരവരുമാനമല്ലാത്തതിനാലാണ് സ്വത്തുവിവരത്തില്‍ ഇത് ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് ഷാജിയുടെ വാദം.ഷാജിക്ക് വരവില്‍കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നവംബറില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് ഷാജിക്കെതിരെ വിജിലന്‍സും കേസെടുത്തത്.