കെ ബി ഗണേഷ് കുമാർ എം എൽ എയുടെ ഓഫീസിനു നേരെ അക്രമം ; പ്രവർത്തകന് വെട്ടേറ്റു

0
69

പത്തനാപുരം എം എൽ എ കെ ബി ഗണേഷ്കുമാറിൻറെ നേരെ അക്രമം . ഓഫീസിൽ ഉണ്ടായ കേരള കോൺഗ്രെസ് (ബി) യുടെ പ്രവർത്തകന് വെട്ടേറ്റു . അക്രമിയെ ഓഫീസ് ജീവനക്കാര്‍ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. വെട്ടേറ്റ കേരളാ കോണ്‍ഗ്രസ് ബി പ്രവര്‍ത്തകന്‍ ബിജു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ ആറുമണിയോടെ പ്രദേശവാസിയായ ഒരാളാണ് അക്രമം നടത്തിയത്. എം.എല്‍.എ. ഓഫീസിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ബിജുവിനെ, ഓടിയെത്തിയ അക്രമി വെട്ടുകയായിരുന്നു. ബിജുവിന് കയ്യിലാണ് വെട്ടേറ്റത്. ഉടന്‍തന്നെ ഓഫീസില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരും ബിജുവും നാട്ടുകാരും ചേര്‍ന്ന് അക്രമിയെ പിടികൂടി പോലീസിന് കൈമാറി.

നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് അക്രമിയുള്ളത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.