എട്ടുകാലുകളുമായി ആട്ടിന്‍ കുട്ടി ജനിച്ചു ;അത്ഭുത ആട്ടിന്‍കുട്ടിയെ കാണാനായി നാട്ടുകാർ

0
84

എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായി ആട്ടിന്‍ കുട്ടി ജനിച്ചു. ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗാനയിലാണ് ആട്ടിന്‍ കുട്ടി ജനിച്ചത്. അത്ഭുത ആട്ടിന്‍കുട്ടിയെ കാണാനായി നിരവധി നാട്ടുകാരാണ് എത്തിയത്.

സരസ്വതി മണ്ഡല്‍ എന്ന സ്ത്രീയുടെ ആടാണ് എട്ടുകാലുള്ള ആട്ടിന്‍ കുട്ടിയെ പ്രസവിച്ചത്. ഇവര്‍ വീട്ടില്‍ നിരവധി ആടുകളെയും പശുക്കളെയും വളര്‍ത്തുന്നുണ്ട്. വ്യാഴാഴ്ച ആടുകളില്‍ ഒന്ന് പ്രസവിച്ചു. രണ്ട് കുട്ടികളാണ് ജനിച്ചത്. ഒന്ന് സാധാരണക്കുട്ടിയും മറ്റൊന്ന് അസാധാരണമായ കുട്ടിയുമായിരുന്നു. എട്ടുകാലുകളും രണ്ട് ഇടുപ്പുകളുമായിട്ടാണ് ഒരു ആട്ടിന്‍ കുട്ടി പിറന്നത്. എന്നാല്‍ ജനിച്ച്‌ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം എട്ടുകാലുള്ള ആട്ടിന്‍കുട്ടി മരിച്ചു.

എട്ടുകാലുള്ള ആട്ടിന്‍കുട്ടി ജനിച്ചെന്ന വാര്‍ത്ത കേട്ട് നിരവധി ആളുകളാണ് സരസ്വതിയുടെ വീട്ടിലെത്തിയത്. വീട്ടില്‍ നിരവധി ആടുകള്‍ പ്രസവിച്ചെങ്കിലും ഇത് ആദ്യമായാണ് എട്ടുകാലുകളുളള ആട്ടിന്‍കുട്ടി പിറന്നതെന്ന് സരസ്വതി പറയുന്നു. അഞ്ച് മിനിറ്റ് നേരം മാത്രമാണ് ആട്ടിന്‍ കുട്ടി ജീവിച്ചിരുന്നത്. എന്നാല്‍ മറ്റേ ആട്ടിന്‍കുട്ടിയും ആടും സുഖമായിരിക്കുന്നെന്നും സരസ്വതി പറഞ്ഞു.