Tuesday
30 December 2025
31.8 C
Kerala
HomeHealthഒറ്റ ശ്വാസത്തില്‍ വലിയ അളവില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല

ഒറ്റ ശ്വാസത്തില്‍ വലിയ അളവില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല

ആരോഗ്യകരമായ ജലപനത്തിനു ചില രീതികള്‍ ഉണ്ട്. എത്ര ദാഹത്തിലാണെങ്കിലും ഒറ്റ ശ്വാസത്തില്‍ വലിയ അളവില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ്​ നല്ലത്​. ഒരു ഗ്ലാസ് വെള്ളം ഒന്നിലധികം ഇറക്കുകളായി കുടിക്കുക. ചെറിയ സിപ്പ് എടുക്കുക, കുടിക്കുക അല്‍പം ശ്വസിക്കുക, കുടിക്കുക. ഈ ശീലം ദിവസം മുഴുവന്‍ ആവര്‍ത്തിക്കുക. ഭക്ഷണം കഴിക്കുമ്പോഴും ഇത് കൃത്യമായി പാലിക്കുക.

ആയുര്‍വേദ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഓരോ മനുഷ്യ ശരീരത്തിലെയും രോഗകാരികളായ വാതം, പിത്തം, കഫം എന്നിവയുടെ ശരിയായ നിയന്ത്രണം നിങ്ങളുടെ വെള്ളം കുടിയുടെ അളവിന്റെയും രീതിയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും. വാത പ്രകൃതി ഉള്ളവര്‍ ഭക്ഷണം കഴിച്ച്‌ ഒരു മണിക്കൂര്‍ കഴിഞ്ഞേ വെള്ളം കുടിക്കാവു. കഴിച്ച ഭക്ഷണം നന്നായി ദഹിക്കാന്‍ ഇത്​ ഉപകരിക്കും.

പിത്ത പ്രകൃതി ഉള്ളവര്‍ ഭക്ഷണത്തിന്റെ കൂടെ കുറച്ചു വെള്ളം കുടിക്കുന്ന ശീലം അവരുടെ ദഹനത്തിന് സഹായിക്കും. കഫ പ്രകൃതിയുള്ളവര്‍ ഭക്ഷണം കഴിക്കുന്നതിനു മുൻപ് തന്നെ വെള്ളം കുടിക്കുന്നത് അഭികാമ്യമായിരിക്കും. ഈ ശീലം അവരുടെ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. വെള്ളം കുടിച്ച്‌ വെള്ളത്തിലാകാതിരിക്കാന്‍ ജലപാന രീതികള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് തരുന്നു

RELATED ARTICLES

Most Popular

Recent Comments