അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല .അഫ്ഗാനിസ്ഥാനിലെ വാര്‍ത്താ ചാനലായ ടോളോ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുലിസ്റ്റര്‍ പ്രൈസ് നേടിയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റാണ് ഡാനിഷ്.ഇന്ത്യയിലെ കൊവിഡിന്റെ ഭീകരത തുറത്തുകാട്ടിയത് ഡാനിഷ് സിദ്ദിഖിയുടെ ചിത്രങ്ങളായിരുന്നു.രാജ്യതലസ്ഥാനത്തെ ശ്മശാനത്തില്‍ കൂട്ടിയിട്ട് കത്തിക്കുന്ന കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ ചിത്രം അന്താരാഷ്ട്രതലത്തില്‍ തന്നെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.