BREAKING …കൊടകര കുഴൽപ്പണക്കേസ് ; ബിജെപി നേതാക്കൾ ഉൾപ്പെടുന്ന കുറ്റപത്രം 24 ന്, നെഞ്ചിടിപ്പോടെ നേതാക്കൾ

0
88

ബിജെപി നേതാക്കൾ ഉൾപ്പെട്ട കേസിന്റെ കുറ്റപത്രമാണ് 24ന് സമർപ്പിക്കുക. കുഴൽപ്പണ ഇടപാടിലും തെളിവുനശിപ്പിക്കലിലും ബിജെപി നേതാക്കളുടെ പങ്ക്‌ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ്‌ കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ വ്യക്തമാക്കും. കവർച്ചക്കേസിലെ 22 പ്രതികൾ ഉൾപ്പെടുന്ന കുറ്റപത്രം ഇന്ന് സമർപ്പിച്ചു. കവർച്ചയ്‌ക്കുശേഷം പ്രതികളുമായി ഇടപ്പെട്ട ബിജെപി നേതാക്കളെക്കുറിച്ച്‌ കൂടുതൽ അന്വേഷിച്ച്‌ തയ്യാറാക്കുന്ന അനുബന്ധ കുറ്റപത്രമാണ് 23ന് സമർപ്പിക്കുക. ഇതിൽ കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കുമെന്നും സൂചനയുണ്ട്

അറസ്റ്റിലായ 22പേരെ പ്രതി ചേർത്ത കുറ്റപത്രം കൂടാതെ അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നത് കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്താണ്.ഹൈവെ റോബറി എന്ന നിലയിൽ ആരംഭിച്ച അന്വേഷണം പിന്നീടാണ് കള്ളപ്പണകടത്താണ് എന്ന് തെളിഞ്ഞത്. സംഭവത്തിലെ ബിജെപി നേതാക്കളുടെ പങ്കും പ്രതികളുമായി ബന്ധപ്പെട്ടതിന്റെ ഫോൺ വിളികളുടെ പട്ടികയും സിസിടിവി ദൃശ്യങ്ങളും അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്. കേസിൽ 1.4 കോടി രൂപയും 20 ലക്ഷത്തിന്റെ തൊണ്ടി മുതലും അന്വേഷകസംഘം കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ വിശദംശനങ്ങളും ഉൾപ്പെടുത്തിയാകും 23 ന് അനുബന്ധ കുറ്റപത്രം സമർപ്പിക്കുക. കൊടകര കുഴൽപ്പണ കവർച്ചയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന്‌ ആർഎസ്‌എസ്‌ സാംസ്‌കാരിക സംഘടന ഭാരതീയ വിചാരകേന്ദ്രം.