എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥിക്ക് ബി ഗ്രേഡ് ; വ്യാജവാർത്ത പൊളിഞ്ഞു

0
104

വീണ് കയ്യൊടിഞ്ഞത് മൂലം എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ കഴിയാതിരുന്ന പൂഞ്ഞാർ എസ്.എം.വി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി വിശ്വനാഥന് പരീക്ഷ ഫലം വന്നപ്പോൾ ബി ഗ്രേഡ് ലഭിച്ചതായി ഒരു വാർത്ത നവമാധ്യമങ്ങളിൽ പ്രചരിക്കുണ്ട് . റിപ്പോർട്ടർ ചാനലിൽ വന്ന ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് അടക്കമാണ് ഈ വാർത്ത പ്രചരിക്കുന്നത് .

ഇത് വ്യാജവാർത്തയല്ല. ഒട്ടുമിക്ക മലയാള മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട് ചെയ്തിരുന്നു. 2015ലെ വാർത്തയാണ് ഇത്. യു.ഡി.എഫ് ഭരണകാലത്ത്, മുസ്ലീം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോൾ നടന്ന ഒരു സംഭവത്തിനെ കുറിച്ചുള്ള വാർത്തയെയാണ് മുസ്ലിംലീഗ് സൈബർ ടീം പുത്തൻ വാർത്തയെന്നു പറഞ്ഞു പ്രചരിപ്പിക്കുന്നത്.

2015 കാലഘട്ടത്തിൽ കേരളം ഭരിച്ചിരുന്നത് യു ഡി എഫ് ആണെന്നും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ആയിരുന്നുവെന്നും മനസ്സിലാക്കാതെയാണ് ലീഗുകാർ സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്.