കണ്ണൂര്‍ സര്‍വകലാശാലയില്‍ പി ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

0
82

കണ്ണൂര്‍ സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും നടത്തുന്ന പി.ജി. പ്രോഗ്രാമുകളിലേക്ക് (എം.എഡ്., ബി.പി.എഡ്., എം.പി.എഡ്. ഒഴികെ) അപേക്ഷ ക്ഷണിച്ചു. ജൂലായ് 26-ന് വൈകീട്ട് 5 വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം.

എം.എസ്‌സി, എം.ബി.എ., എം.സി.എ., എം.എ, എല്‍എല്‍.ബി. തുടങ്ങി കോഴ്സികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കാനായി www.admission.kannuruniversity.ac.in സന്ദര്‍ശിക്കുക. ഒന്നില്‍ക്കൂടുതല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക്: 04972715261,7356948230.