കുതിരാന്‍ തുരങ്കം ട്രയല്‍ റണ്‍ വെള്ളിയാഴ്ച്ച ; ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍

0
82

കുതിരാന്‍ തുരങ്കം ആഗസ്റ്റ് ഒന്നിന്ന് ഗതാത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്ബനിക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. കലക്ടറായി ചുമതലയേറ്റശേഷം കുതിരാനിലെ ആദ്യത്തെ സന്ദര്‍ശനമാണ് ഇത്.

ഇടത് ടണല്‍ ഓഗസ്റ്റില്‍ ഗതാഗതത്തിനായി തുറന്നു നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് കുതിരാനില്‍ നടന്നു വരുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും മികച്ച നിലയിലാണ് നിര്‍മാണം മുന്നോട്ടു പോകുന്നത്. നിശ്ചിത സമയത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതം സാധ്യമാകുമെന്ന ശുഭപ്രതീക്ഷയാണ് ബന്ധപ്പെട്ടവര്‍ നല്‍കിയതെന്ന് കലക്ടര്‍ പറഞ്ഞു.

ടണലിന്റെ തൃശൂര്‍, പാലക്കാട് ഭാഗങ്ങളിലെ പ്രവേശന കവാടം, കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം, ടണലിന്റെ അകത്ത് നടക്കുന്ന നിര്‍മാണം, ശുചീകരണം, ഫയര്‍ ആന്റ് സേഫ്റ്റി, പ്രവേശന റോഡുകളിലെ മണ്ണ് നീക്കം ചെയ്യല്‍ തുടങ്ങിയവ കലക്ടര്‍ വിലയിരുത്തി. കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള നിര്‍മാണമാണ് നിലവില്‍ നടന്നു വരുന്നത്.

തുരങ്കത്തിനുള്ളിലെ സുരക്ഷ ക്രമീകരണങ്ങളുടെ ട്രയല്‍ റണ്‍ ഫയര്‍ ആന്റ് റസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച നടത്തും. ട്രയല്‍ റണ്‍ വിജയിച്ചാല്‍ ചൊവ്വാഴ്ച്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.