Thursday
18 December 2025
24.8 C
Kerala
HomeEntertainmentപട്ടാമ്പി എം എൽ എയെ നായകനാക്കി "തീ " വരുന്നു , ഒപ്പം ഇന്ദ്രൻസും

പട്ടാമ്പി എം എൽ എയെ നായകനാക്കി “തീ ” വരുന്നു , ഒപ്പം ഇന്ദ്രൻസും

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു. അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മുഹ്‌സിന്‍ നായകനായി എത്തുന്നത്. വസന്തത്തിന്റെ കനല്‍ വഴികള്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍. ‘തീ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മുഹ്‌സിനൊപ്പം സുരേഷ് കുറുപ്പ്, സിആര്‍ മഹേഷ് എംഎല്‍എ, സോമപ്രസാദ് എംപി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സ്‌കൂള്‍ കലോത്സവങ്ങളില്‍ തിളങ്ങിയ സാഗരയാണ് നായിക.

ഇന്ദ്രന്‍സ്, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, ഋതേഷ്, വിനു മോഹന്‍ എിന്നിവരാണ് മറ്റു താരങ്ങള്‍. അധോലോക നായകനായാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ എത്തുന്നത് എന്നും സംവിധായകന്‍ പറഞ്ഞു.
മുന്‍പ് നാടകങ്ങളില്‍ അഭിനയിച്ച പരിചയത്തിലാണ് സിനിമയിലേക്ക് വരുന്നതെന്ന് മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെ റോളിലാണ് താന്‍ എത്തുന്നതെന്നും മുഹ്‌സിന്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments