സംസ്ഥാനത്ത് വഴിപാടുകള്‍ക്കും, പൂജകള്‍ക്കും മൊബൈല്‍ ആപ്പ്

0
102

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങളിലും ഭക്‌തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ 374 ക്ഷേത്രങ്ങളിലേക്ക് കൂടി ഓണ്‍ലൈന്‍ വഴിപാട് സംവിധാനം വ്യാപിപ്പിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിനൊപ്പം മൊബൈല്‍ ആപ്പ് വികസിപ്പിക്കുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. വഴിപാടുകള്‍ക്കും, പൂജകള്‍ക്കുമാണ് മൊബൈല്‍ ആപ്പ് വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ബോര്‍ഡിന്റെ കീഴിലുള്ള 400 കിലോ സ്വര്‍ണം ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപമാക്കും. വരുമാന വര്‍ധനവിനുള്ള കൂടുതല്‍ കാര്യങ്ങള്‍ പരിഗണനയിലാണെന്നും ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വരുമാന ചോര്‍ച്ചയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്‌തമായത്. ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന വരുമാനം ബോര്‍ഡിലേക്ക് എത്തുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.