Thursday
18 December 2025
24.8 C
Kerala
HomeKeralaകൂടത്തായി മോഡലില്‍കൊലപാതക ശ്രമം യുവതിക്ക് അഞ്ച് വർഷം കഠിന തടവും അര ലക്ഷം രൂപ...

കൂടത്തായി മോഡലില്‍കൊലപാതക ശ്രമം യുവതിക്ക് അഞ്ച് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും

രണ്ടു വർഷത്തോളം ഭക്ഷണത്തിൽ വിഷം നൽകി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഞ്ച് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. ഭർത്താവിന്റെ മുത്തശ്ശിയെ വിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിലും ഫസീലക്കെതിരെ മറ്റൊരു കേസിലും വിചാരണ തുടരുകയാണ്. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയെയാണ് വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിച്ചത്.

59കാരനായ ഭർതൃപിതാവ് മുഹമ്മദിന് രണ്ട് വർഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈൽ എന്ന വിഷ പദാർഥം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2013 മുതൽ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നൽകിയത്. നിരന്തരം വയറിളക്കവും ഛർദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികിൽസയിലായിരുന്നു. ഇതിനിടയിലാണ് ഫസീല ഭക്ഷണത്തിൽ വിഷം കലർത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ട് പോലീസിൽ കേസ് നൽകിയത്.

പിന്നീട് നടത്തിയ ഫൊറൻസിക് പരിശോധനയിൽ ഇവരുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തി. കൊലപാതകശ്രമത്തിനും വിഷം നൽകിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്.

RELATED ARTICLES

Most Popular

Recent Comments