സ്വർണ്ണത്തിന്റെ വില വീണ്ടും വർധിച്ചു

0
77

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന്റെ വില 80 രൂപ കൂടി 35,920 രൂപയിലെത്തി. 4490 രൂപയാണ് ഗ്രാമിന്. 35,840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ രണ്ടാഴ്ചക്കിടെ ആയിരം രൂപയോളമാണ് പവന്റെ വിലയില്‍ വര്‍ധനവുണ്ടായത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.19 ശതമാനം ഉയര്‍ന്ന് 47,980 രൂപയിലെത്തി. ആഗോള വിപണിയില്‍ വിലയില്‍ കാര്യമായ വ്യതിയാനമുണ്ടായില്ല.