Wednesday
17 December 2025
26.8 C
Kerala
HomeKeralaഅഭിമന്യു വധം ; പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

അഭിമന്യു വധം ; പ്രതികള്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ക്ഷേത്ര വളപ്പില്‍ എസ്.എഫ്.െഎ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട കേസില്‍ ആര്‍.എസ്.എസുകാരായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വള്ളികുന്നം പൊലീസ് കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

വിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പ്രതികളായ ആർ എസ് എസ് പ്രവർത്തകർ പുത്തന്‍പുരക്കല്‍ സജയ്ജിത്ത് (21) വള്ളികുന്നം ജ്യോതിഷ് ഭവനില്‍ ജിഷ്ണു തമ്ബി (26), കണ്ണമ്ബള്ളി പടീറ്റതില്‍ അരുണ്‍ അച്ച്‌യുതന്‍ (21), ഇലിപ്പക്കുളം െഎശ്വര്യയില്‍ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷന്‍ പ്രസാദം വീട്ടില്‍ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തില്‍ ഉണ്ണികൃഷ്ണന്‍ (ഉണ്ണിക്കുട്ടന്‍ 24), തറയില്‍ കുറ്റിയില്‍ അരുണ്‍ വരിക്കോലി (24) എന്നിവർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

.കൊലപാതകം, കൊലപാതക ശ്രമം, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത 262 പേജുള്ള കുറ്റപത്രത്തില്‍ 114 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments