കോവിഡ് വാക്‌സിൻ മിശ്രണം: ‘അപകടകരമായ പ്രവണത’യെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്

0
127

 

 

കോവിഡ്-19 നെതിരെയുള്ള വിവിധ വാക്‌സിനുകൾ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവിധ ഉത്പാദകരുടെ വാക്‌സിനുകൾ ഒന്നിച്ച് സ്വീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയ്ക്ക് വാക്‌സിനുകളുടെ കൂട്ടിക്കലർത്തൽ ‘അപകടകരമായ പ്രവണത’യാണെന്ന് സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി.

‘ഒരു പരിധി വരെ തികച്ചും അപകടകരമായ ഒരു പ്രവണതയാണിപ്പോൾ കണ്ടുവരുന്നത്. വാക്‌സിനുകളുടെ മിശ്രണത്തെ കുറിച്ച് വസ്തുതകൾ ലഭ്യമല്ലാത്ത, മതിയായ തെളിവുകളില്ലാത്ത ഒരു ഘട്ടത്തിലാണ് നാമിപ്പോൾ’. ഓൺലൈൻ സംഗ്രഹത്തിനിടെ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.