തമിഴ് നടൻ വിജയ്ക്ക് ഒരു ലക്ഷം രൂപ ഫൈൻ, റീൽ ഹീറോ ആകരുതെന്ന് കോടതിയുടെ രൂക്ഷ വിമർശനം

0
113

മദ്രാസ് ഹൈക്കോടതി തമിഴ് നടൻ വിജയ്ക്ക് ഒരു ലക്ഷം രൂപ ഫൈൻ പിഴ ശിക്ഷ വിധിച്ചു. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാർ റോൾസ് റോയ്‌സിന് നികുതി ഇളവ് അഭ്യർത്ഥിച്ച് താരം നൽകിയ ഹർജിയിലാണ് കോടതിയുടെ ശിക്ഷ. നികുതിയിളവ് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി.പ്രത്യേക നികുതിയിളവ് ആവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചത്. സിനിമയിലെ സൂപ്പർ ഹീറോ റീൽഹീറോ ആകരുതെന്ന് കോടതി പറഞ്ഞു. വിജയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.