മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്യുവിയായ എക്‌സ്യുവി 700 വരുന്നു

0
76

മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്യുവിയായ എക്‌സ്യുവി 700നെ ഈ ഓഗസ്റ്റ് 15-ന് മഹീന്ദ്ര പ്രദര്‍ശനത്തിന് എത്തിച്ചേക്കും. ലോകോത്തര നിലവാരമുള്ള വാഹനമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. മഹീന്ദ്രയുടെ പുതിയ ഗ്ലോബല്‍ എസ്യുവി പ്ലാറ്റ്ഫോമിലാണ് എക്സ്യുവി 700 നിര്‍മിക്കുക. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര എക്‌സ്യുവി 700 അവതരിപ്പിച്ചേക്കും. ഥാറില്‍ ഉപയോഗിക്കുന്ന 2.2 ലീറ്റര്‍ ഡീസല്‍, 2 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്നീ എന്‍ജിനുകളുടെ കരുത്തു കൂടിയ വകഭേദമായിരിക്കും വാഹനത്തില്‍ ഉണ്ടാകുക.