ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ച യുവതിക്ക് വീണ്ടും കോവിഡ്

0
73

രാജ്യത്ത് ആദ്യമായി കോവിഡ് ബാധിച്ച് തൃശൂർ സ്വദേശിനി വീണ്ടും പോസിറ്റീവായി.ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർഥിനിയായ കൊടുങ്ങല്ലൂർ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് രോഗബാധയുണ്ടായതായി പരിശോധനയിൽ സ്ഥിരീകരിച്ചത്.ആരോഗ്യനിലയിൽ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്ന് തൃശൂർ ഡിഎംഒ ഡോ കെ ജെ റീന വ്യക്തമാക്കി.
വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് രണ്ടാമതും കോവിഡ്‌ പോസിറ്റീവാണെന്നത് വ്യക്തമായത്. രോഗലക്ഷണങ്ങളില്ലാതെയാണ് രണ്ടാമത്ത് രോഗം ബാധിച്ചത്. യുവതി വാക്സിൻ സ്വീകരിച്ചിട്ടില്ല എന്നും ജില്ലാ മെഡിക്കൽ ഓഫിസ് അറിയിച്ചു.