വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കുള്ള രണ്ടാം ഡോസ് കുത്തിവെയ്പിനായി http://www.covid19.kerala.gov.in/vaccine സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഒന്നാം ഡോസ് കുത്തിവയ്പിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് ഈ സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഒന്നാം ഡോസ് കുത്തിവെയ്പ് വേണ്ടവർ പ്രാഥമികമായി http://www.cowin.gov.inലിങ്കിൽ വ്യക്തിഗതവിവരങ്ങൾ രജിസ്റ്റർ ചെയ്യണം.
ശേഷം മുൻഗണന ലഭിക്കുന്നതിനായിhttps://covid19.kerala.gov.in/vaccine ൽ രജിസ്റ്റർ ചെയ്യണം. ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന ഇൻഡിവിജ്വൽ റിക്വസ്റ്റ് (INDIVIDUAL REQUEST) ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഡിസ്‌ക്ലൈമർ എന്ന മെസ്സേജ് ബോക്‌സ് ക്ലോസ് ചെയ്യുക. നാട്ടിലുള്ള മൊബൈൽ നമ്പർ എന്റർ ചെയ്ത് ഗെറ്റ് ഒ.ടി.പി യിൽ ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ആറക്ക ഒ.ടി.പി എന്റർ ചെയ്യുക. തുടർന്ന് വെരിഫൈ എന്നതിൽ ക്ലിക്ക് ചെയ്യുക. ഒ.ടി.പി വെരിഫൈഡ് എന്ന മെസ്സേജ് വന്നാൽ ഒക്കെ ക്ലിക്ക് ചെയ്യുക.
രജിസ്‌ട്രേഷൻ ഫോമിൽ ജില്ല, പേര്, ലിംഗം, ജനന വർഷം, യോഗ്യതാ വിഭാഗം (going abroad എന്ന് തിരഞ്ഞെടുക്കുക), ഏറ്റവും അടുത്ത വാക്‌സിനേഷൻ കേന്ദ്രം എന്നിവ പൂരിപ്പിക്കുക. Supporting documents എന്നതിനു താഴെ ആദ്യം പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റ പേജ് ആയി കോപ്പി എടുത്ത് ആ ഫയലും രണ്ടാമത്തേത് പ്രവാസികളുടെ വിസ സംബന്ധമായ വിവരങ്ങളും അപ്ലോഡ് ചെയ്യുക.
ഓരോ ഫയലുകളും പി.ഡി.എഫ്/ ജെ.പി.ജി ഫോർമാറ്റിൽ 500 കെ. ബിയിൽ താഴെ ഫയൽ സൈസ് ഉള്ളതായിരിക്കണം. അവസാനമായി നേരത്തെ കോവിഡ് വാക്‌സിനേഷൻ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച 14 അക്ക കോവിൻ റഫറൻസ് ഐ.ഡി എന്റർ ചെയ്യണം. ശേഷം സബ്മിറ്റ് ചെയ്യാം.
ഈ അപേക്ഷയും കൂടെ നൽകിയ രേഖകളും ജില്ലാതലത്തിൽ പരിശോധിച്ചശേഷം അർഹരായവരെ വാക്‌സിൻ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്‌സിൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ അറിയിക്കും. അപ്പോയ്ൻമെന്റ് എസ്.എം.എസ്, ഐഡി പ്രൂഫ് പാസ്‌പോർട്ട് എന്നിവ കൈയിൽ കരുതണം.