മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ്​ പി.ജി പരീക്ഷക്കുള്ള തീയതി പ്രഖ്യാപിച്ചു

0
101

മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ്​ പി.ജി പരീക്ഷക്കുള്ള തീയതി പ്രഖ്യാപിച്ചു. സെപ്​തംബര്‍ 11ന്​ പരീക്ഷ നടത്തുമെന്ന്​ ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുക്​ മാണ്ഡവ്യ അറിയിച്ചു. ഏപ്രില്‍ 18ന്​ പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്​ചയിച്ചിരുന്നത്​.രാജ്യത്തെ മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.