എസ്.എസ്.എല്‍.സി ഫലമറിയാന്‍ പ്രത്യേക പോർട്ടലും മൊബൈല്‍ ആപ്പും

0
67

 

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം ജൂ​ലൈ 14ന് ​പ്ര​ഖ്യാ​പി​ക്കും. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. എസ് എസ് എൽ സി ഫലം എളുപ്പത്തിൽ അറിയാൻ പ്രത്യേക പോർട്ടലും മൊബൈൽ ആപ്പും സജ്‌ജമാക്കിയിട്ടുണ്ട് അധികൃതർ.

എസ്.എസ്.എൽ.സി ഫലമറിയാൻ http://www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2021 ‘ എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) അവതരിപ്പിച്ചു.

വ്യക്തിഗത റിസൾട്ടിനു പുറമെ സ്കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും .

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും “Saphalam 2021 ” എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പത്തിൽ ഫലം ലഭിക്കാൻ ഇത് സഹായിക്കും.

സഫലം 2021 : ആപ്പിൽ ഫലം അറിയുന്നതെങ്ങനെ?

  • പ്ലേ സ്റ്റോർ എടുക്കുക
  • സഫലം 2020 ആപ് സെർച്ച് ചെയ്യുക
  • ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
  • അതിനുശേഷം സഫലം ആപ് ഓപ്പൺ ചെയ്യുക
  • എസ്എസ്എൽസി തിരഞ്ഞെടുക്കുക
  • ഹാൾ ടിക്കറ്റ് നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ ജനന തീയതി കൊടുക്കുക
  • അതിനു ശേഷം ‘Submit’ ചെയ്യുക
  • സ്ക്രീനിൽ നിങ്ങളുടെ എസ്എസ്എൽസി ഫലം കാണാം
  • ഫലം സ്ക്രീൻഷോട്ടോ ഡൗൺലോഡോ ചെയ്യുക

എസ്എസ്എൽസി ഫലത്തിന്റെ അവലോകനവും സഫലം ആപ്പിൽ ലഭിക്കും. ഇതിനായി ലോഗിൻ ചെയ്യാതെ തന്നെ സഫലം ആപ്പിലെ ‘Result Analysis’ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.