Thursday
18 December 2025
22.8 C
Kerala
HomeKeralaസംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; കടകൾ രാത്രി 8 വരെ തുറക്കാം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; കടകൾ രാത്രി 8 വരെ തുറക്കാം

 

സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി.

ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ,ബി.സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളിൽകടകൾക്ക് 8 മണി വരെ പ്രവർത്തിക്കാം. എന്നാൽ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. ഡി കാറ്റഗറിയിൽ കടകൾ 7 മണി വരെ പ്രവർത്തിക്കാം.

ബാങ്കുകൾ എല്ലാം ദിവസവും തുറന്നു പ്രവർത്തിപ്പിക്കാം. അതേ സമയം ശനിയും ഞായറും നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ഡൗൺ തുടരും. എ,ബി.സി ക്യാറ്റഗറികളിലെ മൈക്രോ കണ്ടയിന്റമെന്റ് സോണുകൾ കളക്ടർമാർക്ക് തീരുമാനിച്ച് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാമെന്നും സർക്കാർ തീരുമാനമെടുത്തു. ടി പി ആർ മാനദണ്ഡം മുൻ നിശ്ചയിച്ച പ്രകാരം തുടരും

RELATED ARTICLES

Most Popular

Recent Comments