സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

0
104

കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ​ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ആണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ​ഗ്രാം സ്വര്‍ണത്തിന് 4,480 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 35,840 രൂപയുമായി. ഇന്നലെ സ്വര്‍ണത്തിന് നേരിയ കുറവുണ്ടായതിന് ശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്.

മൂന്നു ദിവസമായി സ്വര്‍ണവില ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷമാണ് ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയത്.