Wednesday
17 December 2025
26.8 C
Kerala
HomeSportsയൂറോ കപ്പ്; റൊണോൾഡോയ്ക്ക് ഗോൾഡൻ ബൂട്ട്

യൂറോ കപ്പ്; റൊണോൾഡോയ്ക്ക് ഗോൾഡൻ ബൂട്ട്

 

യൂറോ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിലെ ഗോൾ വേട്ടക്കാർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണോൾഡോ. പ്രീ ക്വാർട്ടറിൽ ടീം പുറത്തായെങ്കിലും നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് ക്രിസ്റ്റ്യാനോ ഗോളടിക്കാരുടെ പട്ടികയിൽ ഒന്നാമനായത്.

ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്കിന്റെ പേരിലും അഞ്ച് ഗോളുകളുണ്ടെങ്കിലും അസിസ്റ്റില്ലാത്തതാണ് താരത്തിന് തിരിച്ചടിയായത്. ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ, ഫ്രാൻസിന്റെ കരിം ബെൻസേമ, ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കു, സ്വീഡന്റെ ഫോഴ്സ്ബെർഗ് എന്നീ താരങ്ങൾ നാലുഗോളുകൾ വീതം കണ്ടെത്തി.

മൂന്ന് വീതം ഗോളുകൾ നേടിയ ഇംഗ്ലണ്ടിന്റെ റഹിം സ്റ്റെർലിങ്, ഡെന്മാർക്കിന്റെ ഡോൾബെർഗ്, പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്‌കി, നെതർലൻഡ്സിന്റെ വൈനാൽഡം എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. അതേസമയം 142 ഗോളുകളാണ് ടൂർണമെന്റിൽ ആകെ പിറന്നത്.

RELATED ARTICLES

Most Popular

Recent Comments