സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക വൈറസ് സ്ഥിരീകരിച്ചു

0
72

 

 

തിരുവനന്തപുരത്ത് മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.

കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് വൈറസ് സ്ഥിരീകരിച്ചത്.

ഇന്ന് പൂന്തുറ സ്വദേശിക്കും, ശാസ്തമംഗലം സ്വദേശിനിക്കും വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 22 പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.